ഒരു ദേശത്തിന്റെ ചരിത്രപാതയിൽ നാഴികക്കല്ലുകൾ നിർണ്ണയിച്ച മഹത്തായ കുടുംബം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ കൊടിയത്തൂർ ഗ്രാമത്തിൽ ഉടലെടുത്ത കുടുംബമാണ് കണ്ണഞ്ചേരി .പൂർവ്വ പിതാക്കളിൽ അറിയപ്പെടുന്നത് കണ്ണഞ്ചേരി ഉണ്ണിമോയിയാണ്. അദ്ദേഹം വിവാഹം ചെയ്തത് തറമ്മൽ ഉണ്ണി പാത്തുമ്മയെ. ഇവരുടെ ഏഴു മക്കളും സന്താന പരമ്പരകളും അടങ്ങിയ വലിയ കുടുംബം കൊടിയത്തൂർ ഗ്രാമവും കടന്ന് പരിസര ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്.പിതാമഹൻ ഉണ്ണിമോയി സാക്ഷരതനും സാമ്പത്തിക ഭദ്രതയുള്ള വ്യക്തിയുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊടിയത്തൂർ ഗ്രാമത്തിൻറെ റേഷൻ വിതരണ ചുമതലക്കാരനായിരുന്നു ഉണ്ണിമോയി


സാമൂഹികമായും ഉയർന്ന ശ്രേണിയിലായിരുന്നു ഉണ്ണിമോയി. തന്റെ ഏക മകൾ പാത്തുവിനെ വിവാഹം ചെയ്തയച്ചത് കൊടിയത്തൂരിലെ പ്രതാപികളും കച്ചവടക്കാരുമായിരുന്നകീരൻതൊടിക കുടുംബത്തിലേക്കായിരുന്നു." ഉണ്ണി മോയി-ഉണ്ണി പാത്തു ദമ്പതികളുടെ 7 മക്കളുടെയും കുടുംബ ശാഖകളിൽ പെട്ട അംഗങ്ങൾ" ഇന്ന് സർവ മേഖലകളിലും അവരുടെ മേധാവിത്വം സ്ഥാപിച്ചു കഴിഞ്ഞു.


ഭാവി തലമുറ ഇനിയും കൂടുതൽ മികവും പുരോഗതിയും കൈവരിക്കുവാൻ എല്ലാ സാധ്യതകളും ദർശിക്കാൻ സാധിക്കും.അവർക്ക് ആവേശവും പ്രചോദനവും നല്കുവാനും വഴികാട്ടി യാവാനും ഈ കുടുംബ വെബ് സൈറ്റ് ഒരു നിമിത്തമാവട്ടെ.


AM Family
Kannancheri Family

News & Events

കണ്ണഞ്ചേരി കുടുംബാംഗങ്ങൾ 2023 ജൂലൈ എട്ടിന് ചെറുവാടി പാരമൗണ്ട് കൺവെൻഷൻ സെ...

Kannancheri Family

കണ്ണഞ്ചേരി കുടുംബ സമിതി

കൊടിയത്തൂരിലും പരിസരപ്രദേശങ്ങളിലും അധിവസിക്കുന്ന കണ്ണഞ്ചേരി കുടുംബാംഗങ്ങളുടെ പൊതു പ്രശ്നങ്ങൾക്കു പരിഹാര൦ കാണുന്നതിനും ...

Kannancheri Family

കുടുംബ കണ്ണിയിൽ അംഗമാണോ ?

കണ്ണഞ്ചേരി കുടുംബ കണ്ണിയിൽ അംഗമാണോ ? ...