കണ്ണഞ്ചേരി കുടുംബാംഗങ്ങൾ 2023 ജൂലൈ എട്ടിന് ചെറുവാടി പാരമൗണ്ട് കൺവെൻഷൻ സെൻററിലെ പ്രഥമ സംഗമത്തിനു വേണ്ടി തയ്യാറാക്കിയ തീം സോങ്ങ് പ്രശസ്ത ഹോം സിനിമ ഡയറക്ടർ ശ്രീ.സലാം കൊടിയത്തൂർ റിലീസ് ചെയ്തു.തീം സോങ്ങിനെ കുറിച്ച് ഗാനരചയിതാവും ഗായകനുമായ കെ സി ഹാഷിദ് സംസാരിച്ചു .പരിപാടിയിൽ സ്വാഗതം ശ്രീ കെ കുഞ്ഞോയി മാസ്റ്ററും നന്ദി ശ്രി കെ സി സി മുഹമ്മദ് അൻസാരി സാഹിബും നിർവഹിച്ചു. ചെയർമാൻ കെ .അബ്ദുല്ല അധ്യക്ഷധ വഹിച്ചു
കൊടിയത്തൂർ : സൗത്ത് കൊടിയത്തൂരിൽ താമസിക്കും കണ്ണഞ്ചേരി സി.ഉണ്ണിമോയി (80) നിര്യാതനായി. ഭാര്യ ആമിന ഉമ്മിണിയിൽ . മക്കൾ ബഷീർ കണ്ണഞ്ചേരി (കോൺട്രാക്ടർ ) സലീം (അധ്യാപകൻ, ജി.എച്ച്.എസ്. സ് മെഡിക്കൽ കോളേജ് കാമ്പസ് ) അൻവർ ഫ്ഫെസ്റ്റ്യൂൺ ) മരുമക്കൾ: സുഹ്‌റ കെ.വി, ചെറുവാടി റജുല കെ എം (കെ.എസ്.ഇ.ബി പന്നിക്കോട് ) സഹോദരങ്ങൾ: ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡണ്ട് കെ.സി സി മുഹമ്മദ് അൻസാരി പരേതരായ അബ്ദുല്ല, ഉണ്ണി പാത്തുമ്മ ഉമ്മാച്ചക്കുട്ടി, ആയിശുമ്മ , ആമിന, സൈനബ.
കണ്ണഞ്ചേരി കുടുംബ ലോഗോ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷംലൂലത് പ്രകാശനം ചെയ്തു . ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഫസൽ കൊടിയത്തൂർ അധ്യക്ഷനായി
കൊടിയത്തൂരിലും പരിസരപ്രദേശങ്ങളിലും അധിവസിക്കുന്ന കണ്ണഞ്ചേരി കുടുംബാംഗങ്ങളുടെ പൊതു പ്രശ്നങ്ങൾക്കു പരിഹാര൦ കാണുന്നതിനും ...